അന്നൊരു മഴയുള്ള ദിവസമായിരുന്നു., ഞാന്‍ രാവിലെ എഴുന്നേറ്റു മനസ്സില്‍ ടീചെര്സിനെയും മറ്റും പ്രാകി പേപ്പര്‍ എടുത്തു നോക്കി , ഇല്ല ഒരു ഹര്‍ത്താല്‍ പോലും ഇല്ല ! വിദ്യാഭ്യാസം പേജ് നോക്കിയേക്കാം ഇനി ഇപ്പൊ വല്ല വിദ്യഭ്യാസ ബന്ദോ പടിപ്പു മുടക്കോ എന്തെങ്കിലും ? ഇല്ല നമുക്കൊന്നും വിധിചിട്ടില്ലേ !!! എന്ന് കരുതി സമാധാനിച്ചു. ഉറങ്ങി മതിയയിട്ടും ഇല്ല ., ഉം സാരമില്ല സ്കൂളിലേക്ക് പോയേക്കാം ആ കണക്കു ടീച്ചറിന്റെ
മുഖം കാണണമല്ലോ ....... വിചാരിക്കുമ്പോള്‍ തന്നെ ആകെ ഒരു മടുപ്പ് . എന്റെ കണക്കുകൂടലുകള്‍ എല്ലാം തെറ്റി , ഇന്ന് എന്‍റെ പുറം പൊളിയും, ക്ലാസ്സ് ടെസ്റ്റ് വെച്ചപ്പോള്‍ തോറ്റു . അതും എട്ടു നിലയില്‍ ! സാരമില്ല എല്ലാം ശരിയാവും എന്ന് മനസ് പറയും പക്ഷെ അടുത്ത പരീക്ഷ വരുമ്പോള്‍ അതിലും കഷ്ടം . അങ്ങനെ ടീച്ചര്‍ പറഞ്ഞു അടുത്ത ദിവസം ക്ലാസ്സില്‍ വരുമ്പോ പരെന്റ്സിനെ കൂട്ടിയിട്ട് ക്ലാസ്സില്‍ വന്ന മതി . ഇത് വല്ലതും വീട്ടില്‍ പറയാന്‍ പറ്റുമോ ? പറഞ്ഞാല്‍ അന്ന് വിഷുവിനു പടക്കം പൊട്ടുന്ന പ്പോലെ പൊട്ടും , ഊം നോക്കാം വരുന്ന പോലെ വരട്ടെ എന്ന് കരുതി ഉണിഫോരം ഇട്ടു കയ്യില്‍ കിട്ടിയ ഏതോ രണ്ടു പുസ്തകവും എടുത്തു വഴിയില്‍ നിന്ന് നോകിയപ്പോ ഒന്ന് ഏതോ ചിത്രഭൂമി ആണ് ആ സാരമില്ല കിടക്കട്ടെ ....
അങ്ങനെ ബസ് കയറാന്‍ വേണ്ടി ബസ് സ്റ്റോപ്പില്‍ എത്തി ബസ് പോയോ ......
അയ് ഇല്ല .! പോയാല്‍ ഈ തരുണീമണികള്‍ പോയിട്ടുണ്ടാകും .! പോയിട്ടില്ല എന്നെ കണ്ടപ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ മുഖം കരുത്തു., എങ്ങനെ കരുക്കതിരിക്കും എല്ലാ ദിവസവും കാണുന്നതല്ലേ എന്‍റെ കളികള്‍ ഹാ .... സാരമില്ല നമുക്കൊന്നും വിദിചിട്ടില്ലേ ......!. എന്ന് സമാധാനിച്ചപ്പോഴേക്കും ബസ് വന്നു, കയറുമ്പോള്‍ ബസ് കാരുടെ പതിവ് ആട്ടും തുപ്പും .! നിന്നെ ഞാന്‍ എടുത്തോളാം എന്ന് മനസ്സില്‍ പറഞ്ഞു .നോക്കുമ്പോള്‍ മുന്നില്‍ ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട് ഞാന്‍ വച്ച് പിടിച്ചു എന്നിട്ട് വിജയിയെപോലെ ചുറ്റും നോക്കി ഇല്ല ...! മറ്റാര്‍ക്കും സീറ്റ് കിട്ടിയില്ല ..... അടുത്ത് നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി ., ഒരു നമ്പര്‍ ഇട്ടേക്കാം എന്ന് വച്ച് ചോദിച്ചു .., ബാഗ് പിടിക്കണോ .... ? അവള്‍ ഒന്ന് ചിരിച്ചു എന്നിട്ട് ബാഗ് തന്നു ... ഒരു കള്ളചിരി ഞാനും ചിരിച്ചു .... പെട്ടെന്നാണ് അത് സംഭവിച്ചത് ഒരു കൂട്ടം ബാഗ് എന്‍റെ മടിയില്‍ വീണു .... അത് അവളുടെ കൂടുകരികളുടെ ആയിരുന്നു ... അവള്‍ ചിരിച്ചു ... ഞാനും ..അപ്പോള്‍ അവളുടെ കൂടുകരികളും ചിരിച്ചു അപ്പോഴാണ് എനിക്ക് മനസിലായത് അത് അവരുടെ കൊലച്ചിരി ആയിരുന്നെന്നു .... ഞാന്‍ ആകെ ചമ്മി , പിന്നെ അങ്ങോട്ട് നോകിയില്ല ......
ബസ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തി അവിടെ നിന്ന് ഒരു സ്ത്രീ കയറി, അവരുടെ കയ്യില്‍ ഒരു കുട്ടി ഉണ്ടായിരുന്നു, സ്ത്രീയെ കണ്ടാല്‍ അറിയാം ആകെ പട്ടിണിയും പരിവട്ടവും ആയി കഴിയുന്നതാണ് എന്ന്. സ്ത്രീ വന്ന ഉടനെ ചുറ്റും നോക്കി ..! സീറ്റ് ഇല്ല !... ഞാന്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു , സ്ത്രീ പറഞ്ഞു വേണ്ട... എഴുന്നെല്കണ്ട .... ഞാന്‍ വീണ്ടും ഇരുന്നു, അവര്‍ ആ കുട്ടിയെ എന്‍റെ കയ്യില്‍ തന്നിട്ട് പറഞ്ഞു ഇവനെ ഒന്ന് മടിയില്‍ ഇരുത്തമോ.... ഞാന്‍ പറഞ്ഞു അതിനെന്താ ചേച്ചി , ഇങ്ങു തന്നേക് ഇവനെ ഞാന്‍ മടിയില്‍ ഇരുത്താം .... ഞാന്‍ ആ കുട്ടിയുടെ മുഖത്ത് നോക്കി ഒരു വിവശന്‍ ... പാവം കുട്ടി അതിനു നല്ല ക്ഷീണം ഉണ്ടായിരുന്നു .... കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി ഉറങ്ങി ..നല്ല സ്ലീപേര്‍ കോച്ച് ബസില്‍ കിടക്കുന്നത് പോലെയുണ്ട് കണ്ടാല്‍ .... കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ടൌണ്‍ എത്തി മഴയായതു കൊണ്ട് സൈഡ് കര്‍ട്ടന്‍ ഇട്ടിട്ടാണ് ഉണ്ടായിരുന്നത് ഒരു മങ്ങിയ വെളിച്ചം മാത്രം ബസില്‍ ...... എന്‍റെ മടിയുടെ ഭാരം കുറഞ്ഞു വന്നു.. എല്ലാവരും അവരുടെ ബാഗ് എടുക്കാന്‍ തുടങ്ങി . ഞാന്‍ അവരെ മൈന്‍ഡ് ചെയ്തില്ല .. എന്നിട്ട് ഞാന്‍ ആ സ്ത്രീയെ പരതി, കുട്ടിയെ കൊടുത്തിട്ട് വേണം എനിക്ക് പോകാന്‍ ക്ലാസ്സ് തുടങ്ങറായി . കയ്യില്‍ കുടയുമില്ല ...! ഞാന്‍ അവിടെ ഇരുന്നു അപ്പോഴേക്കും കുട്ടി ഉണര്‍ന്നു അവന്‍ അമ്മയെ കാണാഞ്ഞിട്ടു കരച്ചില്‍ ആയി ..! ഞാന്‍ ചുറ്റും നോക്കി....... ഇല്ല.....!! ബസില്‍ ആരും ഇല്ല ...... ബസിലെ ജോലിക്കാര്‍ മാത്രം അവര്‍ വന്നിട്ട് എന്നോട് ചോദിച്ചു ... അല്ല മോനെ ക്ലാസ്സില്‍ പോകുന്നില്ലേ ....?
ഞാന്‍ പറഞ്ഞു .ഈ കുട്ടിയെ ഒരു സ്ത്രീ ഏല്പിച്ചതാണ് അവരെ കാണുന്നില്ല ....
അവര്‍ ചുറ്റും നോക്കി പുറത്തും ആരും ഇല്ല .... ഞാന്‍ കുട്ടിയെ മെല്ലെ സീറ്റില്‍ കിടത്തി എന്നിട്ട് ഇറങ്ങാന്‍ നോക്കി അപ്പൊ ബസിലെ ജോലിക്കാര്‍ എന്‍റെ അടുത്ത് വന്നിട്ട് ചോദിച്ചു ,, എവിടെ പോകുന്നു ..... ഞാന്‍ പറഞ്ഞു സ്കൂളില്‍ ..
അവര്‍ പറഞ്ഞു അതല്ല കുട്ടിയേയും ഇവിടെ ആകി എവിടെ പോകുന്നു എന്ന് ?
ഞാന്‍ പറഞ്ഞു ഇത് ആരുടെ കുട്ടിയാണെന്ന് എനിക്കറിയില്ല ... അവര്‍ പറഞ്ഞു അറിയില്ലേ ...... ഞാന്‍, ഇല്ല ..! അവര്‍ പറഞ്ഞു എന്നാ മോന്‍ ഒരു കാര്യം ചെയ് ഇതിനെയും എടുത്തു പൊയ്ക്കോ സ്കൂളിലേക്ക് ... അല്ലാതെ നമുക്ക് ചുമക്കാന്‍ പറ്റില്ല ....
ഞാന്‍ പറഞ്ഞു ചേട്ടാ എനിക്കറിയില്ല സത്യം ...! അവര്‍ പറഞ്ഞു പക്ഷെ നമുക്ക് അറിയാം ..... അത് കൊണ്ട് മോന്‍ പോ ........ഇതിനെയും എടുക്ക് ... ഞാന്‍ കുട്ടിയെ എടുത്തു, അവന്‍ എന്നെ നോക്കി ചിരിച്ചു .... ഞാന്‍ കരഞ്ഞു പോയി .... ഇനി എന്താ ചെയ്ക ഇങ്ങനെ വീട്ടില്‍ പോകാന്‍ പറ്റുമോ ? സ്കൂളില്‍ പോകാന്‍ പറ്റുമോ ? ഇല്ല ..! ആകെ കഷ്ടത്തില്‍ ആയി ...... എന്താ ചെയ്യണ്ടേ എന്ന് ആലോചിച്ചു , കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി... ഭൂമി പിളരനെ എന്ന് പ്രാര്‍ത്ഥിച്ചു .... നോ രക്ഷ
അങ്ങനെ ആലോചികുമ്പോള്‍ ആണ് അമ്മ വിളിക്കുന്നത് .... എടാ എന്താ ഇത് ? എന്ത് ഉറക്കമാണ് നീ ഇന്ന് ക്ലാസിനു പോകുന്നില്ലേ ...... ? ഞാന്‍ എണീച്ചു നോക്കുമ്പോള്‍ സമയം 8 മണി കഴിഞ്ഞിരുന്നു ... ഞാന്‍ ചുറ്റും നോക്കി കുട്ടിയെ കാണുന്നില്ല ..! ബസ് കാണുന്നില്ല .... അപോഴാണ് എനിക്ക് സമാധാനം ആയതു., ഹോ..... ഞാന്‍ സ്വപ്നം കണ്ടതാണ് .... അയ്യോ സമയം പോയി ഇനി ബസ് കിട്ടില്ല ....... വേഗം പോകട്ടെ ... അല്ലെങ്കില്‍ ഇന്നും ക്ലാസിനു പുറത്തു നില്‍കേണ്ടി വരും ..................
No comments:
Post a Comment